കോഴിക്കോട് : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ തെറ്റായ വിവരം നല്കിയ യുവാവ് അറസ്റ്റില്‍ .കോഴിക്കോട് വടകര സ്വദേശി സുജിത്ത് (44) ആണ് പിടിയിലായത്.
സി.ഐ.എസ്.എഫ് ന്റെ പരാതിയിൽ വലിയതുറ പോലീസ് ആണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്.
വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിക്കുന്നതിനിടെ ”ബോംബ്” എന്ന വാക്ക് ഉപയോഗിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
വിമാനത്താവളത്തിലെ സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. എയർ സൈഡിലുള്ള സീവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി വിമാനതാവളത്തില്‍ എത്തിയതാണ് ഇയാള്‍.
വണ്ടിയിൽ കണ്ട പൊതി പരിശോധിക്കുന്നതിനിടെയാണ് സംസാരത്തിനിടയില്‍ ബോംബെന്ന വാക്ക് ഇയാള്‍ ഉപയോഗിച്ചത്. ”ബനാന ഈസ് നോട്ട് എ ബോംബ് ” എന്ന് സുജിത്ത് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുവെച്ച് വിമാനത്താവളത്തിൽ ബോംബ് ത്രെഡ് അസിസ്റ്റന്റ് കമ്മിറ്റി കൂടി.
തുടർന്നു നടത്തിയ വാഹന പരിശോധനയിൽ ബോംബില്ലെന്ന് കണ്ടെത്തുകയായിരുന്നു.അതേസമയം ബോംബ് എന്ന വാക്ക് ഉപയോഗിച്ച് പരിഭ്രാന്തി പരത്തിയതിനാലാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.




