കോഴിക്കോട്: നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കാണാതായവർ 11, 12, 13 വയസ്സുള്ള പെൺകുട്ടികളാണ്.
ഇവർ രാവിലെ സ്കൂളിലേക്ക് പോയെങ്കിലും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം. രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലുമാണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.




