ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദ് തന്നെയെന്ന് പോലീസ്. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഉമറിന്റെ ഡിഎൻഎ തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്.
നേരത്തെ ഡിഎൻഎ പരിശോധനയ്ക്ക് ഉമറിന്റെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെളുത്ത നിറമുള്ള ഐ 20 ഹ്യുണ്ടായ് കാറാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്ന് അസ്ഥികളും പല്ലുകളും തുണികഷ്ണങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഡിഎൻഎ തിരിച്ചറിഞ്ഞത്.
നേരത്തെ ഉമർ കാർ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജമ്മു കാശ്മീരിലെ പുൽവാമ സ്വദേശിയാണ് ഉമർ. ഫരീദാബാദിലെ അൽ – ഫലാഹ് മെഡിക്കൽ കോളേജിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. അതേസമയം, സ്ഫോടനത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരക്കേറിയ റോഡിൽ ഒരു വെളുത്ത ഹ്യുണ്ടായ് ഐ 20 കാർ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ദൃശ്യത്തിലുള്ളത് .






