Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡൽഹി സ്ഫോടനം; 500 മീറ്ററോളം അകലെ നിന്ന് കൈപത്തി കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടന സ്ഥലത്തിന് സമീപം നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് അറ്റുപോയ മനുഷ്യകൈ കണ്ടെത്തിയത്.

സമീപവാസികളാണ് ആദ്യം അവശിഷ്ടം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും മൃതദേഹ അവശിഷ്ടം പരിശോധനയ്ക്കായി കൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളിൽ നിന്ന് അവർ ഉപയോ​ഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി. ഡയറിയിലെ വിവരങ്ങൾ ആസൂത്രിത ഭീകരാക്രമണ പദ്ധതികളെക്കുറിച്ചെന്നാണ് സൂചന.

നവംബർ 8 മുതൽ 12 വരെയുള്ള തീയതികളിലെ കോഡ് ചെയ്ത വിവരങ്ങളും ഡയറിയിൽ നിന്ന് കണ്ടെത്തി. ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 25ഓളം പേരുകളും ഡയറിയിൽ എഴുതിയിരുന്നു

Recent News

Advertisement
WhiteswanTV Footer