Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നീണ്ട 43 ദിവസത്തെ അനിശ്ചിതത്വത്തിനും ബുദ്ധിമുട്ടുകൾക്കും വിരാമമിട്ട് അമേരിക്ക പുതിയ പ്രതീക്ഷകൾ ഉദയം ചെയ്തിരിക്കുകയാണ്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കുന്ന സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരിക്കുന്നു . ഇതോടെ ട്രംപിന്റെ ഭരണത്തിൽ കണ്ട രണ്ടാമത്തെ സർക്കാർ ഷട്ട്ഡൗണിനാണ് അവസാനമായിരിക്കുന്നത്.

ബില്ലിൽ ഒപ്പിട്ടേതാടെ ഭക്ഷ്യസഹായം, ഫെഡറൽ ശമ്പള വിതരണം, എയർ ട്രാഫിക് കൺട്രോൾ പോലുള്ള പ്രധാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള വഴി തുറന്നിരിക്കുന്നു. കുറച്ച് ആഴ്ചകളായി ബൂദ്ധിമുട്ട് അനുഭവിക്കുന്ന അനേകം ജീവനക്കാരുടെയും സാധാരണക്കാരുടെയും ജീവിതമാണ് പൂർവ്വസ്ഥിതിയിലേക്കെത്താൻ പോകുന്നത്.

സെനറ്റ് അംഗീകരിച്ച ബിൽ, റിപ്പബ്ലിക്കൻ പാർട്ടി നിയന്ത്രിക്കുന്ന ജനപ്രതിനിധി സഭ 222-209 വോട്ടിനാണ് പാസാക്കിയത്. ഡെമോക്രാറ്റുകൾ ശക്തമായി എതിർത്തെങ്കിലും, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് അംഗങ്ങളെ ഒരുമിപ്പിക്കാനും, നിലപാട് ഉറച്ചുനിർത്താനും കഴിഞ്ഞു. അതേസമയം, ഫെഡറൽ ഹെൽത്ത് ഇൻഷുറൻസ് സബ്‌സിഡികൾ നീട്ടാനുള്ള ശ്രമം പരാജയപ്പെട്ടതിൽ ഡെമോക്രാറ്റുകൾ ശക്തമായ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തി്.

1980ൽ അറ്റോർണി ജനറൽ ബെഞ്ചമിൻ സിവിലെട്ടി നൽകിയ നിയമ വ്യാഖ്യാനത്തോടെയാണ് shutdown culture’ ആരംഭിച്ചത് . പിന്നീട് ഇത്, സർക്കാർ പ്രവർത്തനത്തേപ്പോലും ബാധിക്കുന്ന രാഷ്ട്രീയ ആയുധമായി മാറി. ഇന്ന് യുഎസ് ജനത നേരിട്ടതിൽ വെച്ച് ചരിത്രത്തിലെ ഏറ്റവും ദൈർഖ്യമേറിയ shutdown നാണ് അവസാനമായിരിക്കുന്നത്.

ഒക്ടോബർ 1ന് ആരംഭിച്ച ഈ ഭരണസ്തംഭനം അമേരിക്കൻ ജനതയ്ക്ക് ഒരു പുതിയ അനുഭവമായിരുന്നു. കോൺഗ്രസ് 2026 സാമ്പത്തിക വർഷത്തേക്കുള്ള വിനിയോഗ നിയമം സമയത്ത് പാസാക്കാൻ സാധിക്കാതിരുന്നതിനാൽ, അർദ്ധരാത്രിയോടെ ഫെഡറൽ സർക്കാർ ഔദ്യോഗികമായി ഷട്ട്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. നൂറുകണക്കിന് സർക്കാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിയപ്പോൾ, ദൈനംദിന ജീവിതം തന്നെ താളം തെറ്റി.

റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള പ്രതിനിധി സഭ അടിയന്തര പരിഹാരമായി ഒരു തുടർച്ചാ പ്രമേയം മുന്നോട്ടുവച്ചെങ്കിലും, സെനറ്റ് അത് അംഗീകരിക്കാൻ തയ്യാറായില്ല. ഒന്നോ, രണ്ടോ തവണയല്ല, പതിനാലുതവണ അതിനെ നിരസിച്ചു. ഒടുവിൽ, നിരവധി ആഴ്ചകളുടെ രാഷ്ട്രീയ സംഘർഷത്തിനും ചർച്ചകൾക്കും ശേഷം, നവംബർ 10-നാണ് പുതുക്കിയ ധനവിനിയോഗ ബിൽ പാസാകുകയും രാജ്യത്തിന് വീണ്ടും സാധാരണ ഗതിയിൽ മടങ്ങാനുള്ള വഴി തുറക്കുകയും ചെയ്തത്.

കരാർ അനുസരിച്ച്, ഫെഡറൽ സർക്കാരിന്റെ ഫണ്ടിംഗ് ജനുവരി 30 വരെ നീട്ടാൻ തീരുമാനിച്ചു, ഇതോടെ രാജ്യത്തിന്റെ നിലവിലുള്ള 38 ട്രില്യൺ ഡോളർ കടത്തിലേക്ക് പ്രതിവർഷം ഏകദേശം 1.8 ട്രില്യൺ ഡോളർ കൂടി വർധിക്കും. അതേമയം, ഷട്ട്ഡൗൺ അവസാനിച്ചെങ്കിലും ഇരു പാർട്ടികൾക്കും വ്യക്തമായ രാഷ്ട്രീയ നേട്ടം അവകാശപ്പെടാൻ കഴിഞ്ഞിട്ടില്ല. ‘റോയിട്ടേഴ്സ്-ഇപ്സോസ്’ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 50 ശതമനം അമേരിക്കക്കാർ ഷട്ട്ഡൗണിന് റിപ്പബ്ലിക്കൻമാരെയും 47ശതമാനം പേർ ഡെമോക്രാറ്റുകളെയും ആണ് കുറ്റപ്പെടുത്തുന്നത്.

ആരോഗ്യ ഇൻഷുറൻസ് സബ്സിഡി ഈ വർഷാവസാനത്തോടെ അവസാനിക്കാനിരിക്കുകയാണ്, പക്ഷേ അതിനെ കുറിച്ച് ഇനിയും വ്യക്തമായ തീരുമാനം ഒന്നും പുറത്ത് വന്നിട്ടില്ല. അതുകൊണ്ടാണ് ഡെമോക്രാറ്റുകൾ ഇപ്പോൾ കുറച്ച് ചൂട് പിടിച്ചിരിക്കുന്നത്. സെനറ്റിൽ ഡിസംബറിൽ വോട്ടെടുപ്പ് നടക്കുമെന്നു കേൾക്കുന്നുണ്ടെങ്കിലും, ജനപ്രതിനിധി സഭയിൽ അതിന് അനുമതി കിട്ടുമോ എന്നത് ഉയരുന്ന സംശയമാണ്.

അതേസമയം, ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട തരംതിരിക്കാത്ത എല്ലാ രേഖകളും പുറത്തുവിടുന്നതിനുള്ള വോട്ടെടുപ്പ് ഉടനെ നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. സെപ്റ്റംബറിൽ പ്രത്യേക തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റ് അംഗം അഡെലിറ്റ ഗ്രിജാൾവ സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ ഈ പ്രമേയം വോട്ടിനിടാനുള്ള തീരുമാനം കൊണ്ടുവന്നിരുന്നു. കൂടാതെ, കാപ്പിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട ഫെഡറൽ അന്വേഷണത്തിൽ സ്വകാര്യത ലംഘിച്ചു എന്ന് ആരോപിക്കുന്ന എട്ട് റിപ്പബ്ലിക്കൻ സെനറ്റർമാർക്ക്, നീതിന്യായ വകുപ്പിനെതിരെ 5 ലക്ഷം വരെ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യാനുള്ള അവസരവും ഈ ഫണ്ടിംഗ് പാക്കേജ് നൽകിയിരുന്നു.

Recent News

Advertisement
WhiteswanTV Footer