തിരുവനന്തപുരം: വർക്കലയിൽ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ വീട്ടമ്മ മരിച്ചു. വെട്ടൂർ വിളബ്ഭാഗം ഗവ. എൽപി സ്‌കൂളിന് സമീപം താമസിച്ചിരുന്ന അനില ആണ് മരിച്ചത്.
ആറ്റിങ്ങൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയായ അനില ചൊവ്വാഴ്ച രാവിലെ മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്.
തലയ്ക്ക് പരിക്കേറ്റ അനിലയെ ആദ്യം വർക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും , തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.






