കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലാഴി പ്രഖ്യാപിച്ചു.
വാർഡ് 15 മൈമൂന ടീച്ചർ, വാർഡ് 16 നുസൈബ ടീച്ചർ,വാർഡ് 19 ബക്കർ വെള്ളിപറമ്പ്, വാർഡ് 20 സാദിഖ് വെള്ളിപറമ്പ്,വാർഡ് 22 അഷ്റഫ് വെള്ളിപറമ്പ്, വാർഡ് 24 ഉമ്മുക്കുൽസു,ബ്ലോക്ക് പഞ്ചായത്ത് പൈങ്ങോട്ട്പുറം ഡിവിഷനിൽ സൽമ പി എന്നിവരാണ് ആദ്യ ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ.
പാലത്തായി പീഡനക്കേസ് പുറത്തുകൊണ്ടുവരുന്നതി വെൽഫെയർ പാർട്ടിയും വുമൺ ജസ്റ്റിസ് മൂവ്മെന്റും പങ്ക് വഹിച്ചിട്ടുണ്ടെന്നും മുസ്തഫ പാലാഴി വ്യക്തമാക്കി. വെൽഫെയർ പാർട്ടി പെരുവഴി പഞ്ചായത്ത് പ്രസിഡന്റ് ടി പി ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ, ശരീഫ് കുറ്റിക്കാട്ടൂർ, മുഹമ്മദ് റാഫി,മുസ്‌ലിഹ് പെരിങ്ങോളം എന്നിവർ സംസാരിച്ചു. അഷ്റഫ് വെള്ളിപറമ്പ് സ്വാഗതവും അനീസ് മുണ്ടോട്ട് നന്ദിയും പറഞ്ഞു






