Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യു പോക്കറിന് ഫറോക്ക് ഏരിയ കമ്മിറ്റിയുടെ ഉജ്ജ്വല സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായും, മുസ്ലിംലീഗിന്റെ നയപരമായ നിലപാടുകളിലുള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ചും പാർട്ടി വിട്ട മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന യു പോക്കറിന് സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി ഉജ്ജ്വലമായ സ്വീകരണം നൽകി.

ചെറുവണ്ണൂരിലെ ഏരിയാ കമ്മിറ്റി ആസ്ഥാനമായ എം. വാസു സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ, യു. പോക്കറിനെ ഏരിയാ സെക്രട്ടറി ടി. രാധാഗോപി രക്തഹാരമണിയിച്ച് സ്വീകരിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ജയപ്രകാശൻ, ഐ.പി. മുഹമ്മദ്, സി. സന്ദേശ്, എ. അബ്ദുൽ സലീം കോർപ്പറേഷൻ 43-ാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി എൻ. മുസ്തഫയും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.​ ജനകീയ വികസന രാഷ്ട്രീയത്തിന് കരുത്തേകുന്ന ഈ തീരുമാനം പ്രദേശത്തെ രാഷ്ട്രീയ ചലനങ്ങളിൽ വലിയ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല.

Recent News

Advertisement
WhiteswanTV Footer