സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘കാന്ത’യിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനം ഒരു നാഴികക്കല്ല്; പ്രശംസയുമായി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദര്‍ശനം തുടരുകയാണ്.

സാധാരണ പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കുമൊപ്പം ചലച്ചിത്ര പ്രവര്‍ത്തകരും ചിത്രത്തിനും ദുല്‍ഖര്‍ സല്‍മാനും കയ്യടിയുമായി മുന്നോട്ടു വരികയാണ്.

ഇപ്പോള്‍ പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ഈ ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയ പ്രകടനം ഒരു നാഴികക്കല്ലാണ് എന്നാണ് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്.

https://youtu.be/c9jvUfO2uq4?si=Noyva2038lvjCUAL

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിച്ചതും വേഫറെര്‍ ഫിലിംസ് തന്നെയാണ്.

നേരത്തെ നടന്‍ ചന്തു സലിം കുമാറും ദുല്‍ഖറിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ നല്‍കിയിരിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം തെന്നിന്ത്യന്‍ സിനിമയില്‍ ഒരു നടന്‍ കാഴ്ചവെച്ച ഏറ്റവും മികച്ച പ്രകടനമാണ് ദുല്‍ഖര്‍ കാന്തയില്‍ നല്‍കിയിരിക്കുന്നത് എന്നും നിരൂപകരടക്കം കുറിക്കുന്നു.

ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു എന്നും അവര്‍ പറയുന്നു. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ഈ ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിട്ടത്.

തന്റെ സൂക്ഷ്മമായ പ്രകടനം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഒരു നടനെന്ന നിലയില്‍ ചരിത്രം കുറിക്കുകയാണെന്ന പ്രതികരണങ്ങളാണ് ഏവരിലും നിന്നും ലഭിക്കുന്നത്.

അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസര്‍ ആയി റാണ ദഗ്ഗുബതിയും അഭിനയിച്ച കാന്തയില്‍, കുമാരി എന്ന് പേരുള്ള നടി ആയാണ് ഭാഗ്യശ്രീ ബോര്‍സെ അഭിനയിച്ചത്.

ഇവരുടെ പ്രകടങ്ങള്‍ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം ഒരേ സമയം ഒരു ക്ലാസിക് പീരീഡ് ഡ്രാമ ആയും, ത്രില്ലടിപ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായുമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്.

രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ്

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement