ബംഗളൂരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തില്‍ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂര്‍ണമായും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു(ആര്‍.സി.ബി ) വിനാണെന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കര്‍ണാടക സി.ഐ.ഡിയാണ് കുറ്റപത്രം തയ്യാറാക്കിയത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഐ.പി.എല്ലില്‍ കന്നി ക്രിക്കറ്റ് കിരീടം ലഭിച്ചത് ആഘോഷിക്കാനായി ചിന്ന സ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടതാണ് സംഭവം. ഈ കേസിന്റെ കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്.
ദുരന്തത്തില്‍ പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മന്റ് കമ്പനിയായ DNAക്കും KSCAക്കും കൂട്ടുത്തരവാദിത്തമുണ്ട്.
2200 പേജുള്ള കുറ്റപത്രത്തില്‍ പരിപാടിയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നും അപകടത്തിന്റെ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും മൊഴികളും ഉണ്ടെന്ന് സിഐഡി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ജൂണ്‍ നാലിന് വൈകുന്നേരമായിരുന്നു ആള്‍ക്കൂട്ട ദുരന്തമുണ്ടായത്. സംഭവത്തില്‍ 11 പേര്‍ക്കാണ് തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ നഷ്ടമായത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തമുണ്ടായത്.




