ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ റോഡുമുക്കിൽ പ്രചാരണത്തിനിടെ സ്ഥാനർത്ഥിയുൾപ്പടെ 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇടതു പക്ഷ സ്ഥാനർത്ഥിയായ സുധർമ, അഞ്ജൽ അനീഷ് (4 ) തുടങ്ങി പത്തോളം ആളുകൾക്കാണ് നായയുടെ കടിയേറ്റത്.
അങ്കനവാടിയിൽ പോകുന്ന വഴിയാണ് അഞ്ചൽ അനീഷിനെ (4 ) നായ ആക്രമിക്കുന്നത്. തുടർന്ന് ഒരു കിലോമീറ്ററോളം ഓടിയ നായ വഴിയാത്രക്കരെയും, സ്ഥാനർത്ഥിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.






