പാലക്കാട് : തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാകുന്ന സാഹചര്യത്തിൽ ഒറ്റപ്പാലത്ത് കോൺഗ്രസിൽ വിമതപ്രവർത്തനം ശക്തമാകുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ഔദ്യോഗിക സ്ഥാനാർത്ഥിയുമായ എൻ. കെ. ജയരാജനെതിരെ ബ്ലോക്ക് ജനറൽ സെക്രട്ടറി എം. ഉണ്ണിക്കൃഷ്ണൻ അതേ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങളോടുള്ള പ്രതിഷേധമാണ് സ്വതന്ത്ര മത്സരത്തിന് കാരണമെന്ന് വ്യക്തമാക്കി. വിഷയം വിശദമായി പരിശോധിച്ച് പരിഹരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ. കെ. ജയരാജൻ പ്രതികരിച്ചു.






