കാസർഗോഡ് : പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. പനത്തടി ഡിവിഷൻ സ്ഥാനാർഥി ആതിര സി എൻ, പാണത്തൂർ ഡിവിഷൻ സ്ഥാനാർഥി ബിനോജ് കെ ബി, എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്.
ബിജെപി ജില്ലാ കമ്മിറ്റിയംഗം പി രാമചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് പ്രീതി കെ എസ്, എം കെ സുരേഷ്, അനീഷ് കെ, കുമാരൻ ബി, ചന്ദ്രൻ, ജിബിൻ, നാഘേഷ്, ഉണ്ണി എന്നിവർ പങ്കെടുത്തു.






