Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫിറ്റ്നസ് ഫീസ് വർദ്ധനവ്; പ്രതിഷേധവുമായി സിഐടിയു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരം ഫിറ്റ്‌നസ് ഫീസ് അന്യായമായി വർധിപ്പിച്ചതിനെതിരെ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്ത്. തൊഴിലാളികളുടെ ജീവിതഭാരം വർധിപ്പിക്കുന്ന നടപടിക്കെതിരെ ജില്ലയിൽ വ്യാപകമായ പ്രക്ഷോഭ പരിപാടികളാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

വർദ്ധിപ്പിച്ച ഫീസ് നിരക്ക് സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാനാവാത്തതാണ്. 20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിലവിലുണ്ടായിരുന്ന 200 രൂപ ഫീസ് 7000 രൂപയായും, ടാക്സി കാറുകൾക്ക് 600 രൂപയുള്ളത് 15,000 രൂപയായും ഉയർത്തിയതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് പ്രധാന കാരണം.

ഇത് ഏകദേശം 10 ഇരട്ടിയോളം വർധനവാണ്.​ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കായി ശക്തമായി നിലകൊള്ളാൻ സിഐടിയു എടുത്ത തീരുമാനം, സർക്കാർ ഈ വിഷയത്തിൽ ഉടൻ ഇടപെടാൻ സഹായകമായേക്കും. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് പി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽ. രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer