Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉപജില്ലാ കലോത്സവം അറബിക് വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ ജി.എം.എൽ.പി സ്കൂൾ തോണിപ്പാടം ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. എൽ.പി അറബിക് വിഭാഗത്തിൽ സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ വിദ്യാർഥികളുടെ മികച്ച കലാപ്രതിഭ വീണ്ടും തെളിയിച്ചു.

വിവിധ ഇനങ്ങളിലായി പങ്കെടുത്ത കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന് ഗൗരവമായ നേട്ടം നേടിക്കൊടുത്തു. വിജയികളായ എല്ലാ കലാപ്രതിഭകൾക്കും സ്കൂൾ ഭരണസമിതിയും അധ്യാപകരും ആശംസകൾ അറിയിച്ചു.

ജി. എം.എൽ. പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തോണിപ്പാടം ചാപ്രാ സ്കൂൾ മുതൽ അമ്പലക്കാട് വരെ വിജയ ആഹ്ലാദ ജാഥ നടത്തി. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വളർച്ചയിലേക്കുള്ള കുട്ടികളുടെ സജീവ പങ്കാളിത്തവും അധ്യാപകരുടെ നിശ്ശബ്ദ പരിശ്രമവും ഈ നേട്ടത്തിന് പ്രചോദനമായതായി സ്കൂൾ അധികൃതർ അറിയിച്ചു. കുട്ടികളുടെ വിജയാഹ്ലാദപ്രകടന റാലി ഹെഡ്മാസ്റ്റർ കെ. പ്രേമൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആയിഷാ ബീവി, മദർ പിടിഎ പ്രസിഡന്റ് ജെറീന, അധ്യാപകരായ രജീഷ്, ജസീന, റൈഹാനത്ത്, ഷമീന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer