Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അന്താരാഷ്ട്ര ശിശുദിനം; മലപ്പുറത്ത് റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വനിതാ ശിശു വികസന വകുപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശിശുദിനത്തിന്റെ ഭാഗമായി ബാലസംരക്ഷണ സംവിധാനങ്ങളുടെ റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചു. 

ജില്ലാകളക്ടറുടെ വസതി മുതല്‍ മലപ്പുറം കുന്നുമ്മല്‍ കെ. എസ്. ആര്‍.ടി.സി. ഡിപ്പോ വരെയാണ് റെയിന്‍ബോ വാക് സംഘടിപ്പിച്ചത്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷാബിര്‍ ഇബ്രാഹിം റെയിന്‍ബോ വാക്കിന്റെ ഫ്ളാഗ് ഓഫ് ചെയ്തു. നവംബര്‍  14 മുതല്‍ നടത്തിവരുന്ന അന്താരാഷ്ട്ര ബാലവകാശ  പരിപാടികളുടെ ഭാഗമായാണ്  ”റെയിന്‍ബോ വാക്” സംഘടിപ്പിച്ചത്.

ജില്ലയിലെ വിവിധ വകുപ്പകള്‍ വഴി കുട്ടികള്‍ക്ക് നല്‍കി വരുന്ന സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകള്‍ റെയിന്‍ബോ വാക്കില്‍ പ്രദര്‍ശിപ്പിച്ചു. കോട്ടൂര്‍ എ കെ എം എച്ച് എസ് എസ് ലെ കുട്ടികളുടെ സ്‌കേറ്റിംഗ് പ്രകടനം, മഞ്ചേരി നോബിള്‍ വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ തീം ഡാന്‍സ്, തൃപ്രങ്ങോട് വല്ലഭട്ട കളരി ഗ്രൂപ്പിന്റെ കളരി പ്രകടനം, മേലാറ്റൂര്‍ ആര്‍ എം എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനികളുടെ ബാന്‍ഡ് എന്നിവ മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടന്നു.


ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എ മമ്മു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍, വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍, മലപ്പുറം സെന്റ്. ജെമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer