സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാകിസ്ഥാനിലെ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിൽ ചാവേർ ആക്രമണം; 3 പേർ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പെഷ്വാർ: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷ്വാറിൽ പാരാമിലിറ്ററി സേനയുടെ ഹെഡ്ക്വാർട്ടേഴ്സിന് നേരെ തിങ്കളാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

രണ്ട് ചാവേറുകളാണ് ഹെഡ്ക്വാർട്ടേഴ്സ് കോംപ്ലക്സിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആദ്യ ആക്രമണം കെട്ടിടത്തിന്റെ പ്രധാന കവാടത്തിനരികെയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്നു, രണ്ടാമത്തെ ചാവേർ കോംപൗണ്ടിനകത്തേക്കും കയറി ആക്രമണം നടത്തി.

സംഭവസ്ഥലത്ത് പൊലീസ്, സൈന്യം ഉൾപ്പെടെയുള്ള സുരക്ഷാസേനകൾ അടിയന്തരമായി എത്തിയിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സിനകത്ത് ഇനിയും തീവ്രവാദികൾ ഉണ്ടായിരിക്കാമെന്ന സംശയത്തെ തുടർന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

സൈനിക കാന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. നിരവധി സാധാരണക്കാർ താമസിക്കുന്ന പ്രദേശമായതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.