ഹൈദരബാദ്: യുഎസ് വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവ വനിത ഡോക്ടർ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ രോഹിണി ആണ് ഹൈദരാബാദിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർച്ചയായി വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുജോലിക്കാരി ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് അവർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ രോഹിണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. യുഎസ് വിസ ലഭിക്കാതെ പോയതിനെ തുടർന്ന് രോഹിണിക്ക് കടുത്ത വിഷാദം അനുഭവപ്പെട്ടുവെന്നു കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അമിതമായി ഉറക്കഗുളിക കഴിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം






