Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാളക്കുളം സ്കൂളിന്റെ ഞായർ കൃഷി പതിനൊന്നാം വർഷത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തുടർച്ചയായി പതിനൊന്നാം വർഷവും മണ്ണിലിറങ്ങി പൊന്നു വിളയിക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ. വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്, സീഡ് ക്ലബ്ബ്‌ എന്നിവയിലെ അംഗങ്ങളാണ് സൺഡേ ഫാമിംഗ് എന്ന പദ്ധതിയിലൂടെ തുടർച്ചയായ 11 വർഷവും നെൽകൃഷി ഒരുക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, സ്കൂൾ അധ്യയന സമയത്തെ ബാധിക്കാതെ ഞായറാഴ്ചകളിലാണ് കുട്ടികളും അധ്യാപകരും വയലിൽ ഇറങ്ങുന്നത്. പൊന്മണിയെന്ന ഇനം നെൽവിത്താണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൊയ്ത്തു കഴിഞ്ഞാൽ കതിർമണിയെന്ന പേരിൽ അവിലായും അരിയായും പുറത്തിറക്കി സ്കൂളിൽ വെച്ചു തന്നെ വിപണനം ചെയ്യും. കൂടാതെ ചേറ്റിലോട്ടം, മഡ് ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ടി മുഹമ്മദ്‌, വി ഫാസിൽ, ഇ കെ ആതിഫ്, ഇ കെ ആബിദ്, കെ ചിത്ര എന്നിവർ നേതൃത്വം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix