Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണ്ണ പാളി വിവാദം; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് എസ്ഐടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ നിര്‍ണായക മുന്നേറ്റവുമായി പ്രത്യേക അന്വേഷണം സംഘം. ശബരിമല തന്ത്രിമാരായ കണ്ഠര്‍ രാജീവറും മോഹനരും നല്‍കിയ മൊഴികൾ എസ്ഐടി രേഖപ്പെടുത്തി. രണ്ടുപേരും നേരിട്ട് എസ്ഐടി ഓഫീസിൽ ഹാജരായി മൊഴി നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടായിരുന്നുവെന്നതും സ്വർണപ്പാളി സംബന്ധമായ അനുമതി ഉദ്യോഗസ്ഥർ നൽകിയ നിർദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയതെന്നും തന്ത്രിമാർ മൊഴിയിൽ വ്യക്തമാക്കി. ദൈവഹിതം നോക്കി അനുമതി നൽകുന്നതാണ് തന്ത്രിമാരുടെ ചുമതല എന്നവരാണ് അവരുടെ വിശദീകരണം.

ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതിനെ കുറിച്ച് മുരാരി ബാബു ഉന്നയിച്ച ആരോപണം പൂർണ്ണമായും അസത്യമാണ് എന്ന് തന്ത്രി കണ്ഠര്‍ രാജീവർ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ശിൽപ്പങ്ങളെ സ്വർണം പൂശാൻ ചെന്നൈയിലേക്ക് മാറ്റാൻ താൻ ഒരു സാഹചര്യമെങ്കിലും അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ശിൽപ്പങ്ങളിൽ ഭാഗികമായി നിറം മങ്ങിയതിനാൽ അറ്റകുറ്റപ്പണി ആവശ്യപ്പെട്ടുവെന്നും അതിന് നൽകിയ മറുപടിയാണ് തന്ത്രിയുടെ കത്തുകളെന്നും വ്യക്തമാക്കുന്നു.

അറ്റകുറ്റപ്പണിക്ക് അനുവദിച്ച അനുമതി ശബരിമലയിൽ തന്നെ ചെയ്യുന്നതിനായിരുന്നുവെന്നും വിദേശത്തേക്കോ പുറത്തേക്കോ മാറ്റാൻ സമ്മതം നൽകിയിട്ടില്ലെന്നും രാജീവർ വ്യക്തമാക്കി. ദ്വാരപാലക ശിൽപ്പങ്ങൾ അടക്കം എല്ലാം സ്വർണ്ണം കൊണ്ടുള്ളതാണെന്നും അതിനായി നൽകിയ രേഖകളിലും സ്വർണം എന്നാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിന്റെ പശ്ചാത്തലത്തിൽ കൂടുതൽ തെളിവുകളും വിശദീകരണങ്ങളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരുടെ മൊഴി എസ്ഐടി കൈപ്പറ്റിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix