കാസർഗോഡ് : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ അഞ്ചാംവാർഡ് പുന്നക്കുന്നിൽനിന്നും മത്സരിക്കാൻ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ചിത്രാം ഗദൻ പിൻവാങ്ങി.
സ്വതന്ത്രൻ രാജു മത്തായിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി സ്ഥാനാർഥി പിൻവാങ്ങിയത്. സ്ഥാനാർത്ഥിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും രാജു മത്തായി പറഞ്ഞു.






