സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നംകുളത്ത് അമിത വേഗതയിൽ എത്തിയ ബസ് വാഹനങ്ങളിൽ ഇടിച്ച് അപകടം; 3 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കുന്നംകുളത്ത് പട്ടാമ്പി റോഡിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് മുൻവശത്ത് സഞ്ചരിച്ച രണ്ട് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിച്ച് അപകടമുണ്ടായി. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വടക്കേക്കാട് സ്വദേശി 27 വയസ്സുള്ള ഷമീർ, കൂടെയുണ്ടായിരുന്ന അമൃത, ജോർജ് എന്നിവർക്ക് പരിക്കേറ്റു.

കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ദിശയിലേക്ക് പോയ ബസ് നിയന്ത്രണം വിട്ടാണ് വാഹനങ്ങളിൽ ഇടിച്ചതെന്ന് സാക്ഷികൾ പറഞ്ഞു. ഓട്ടോറിക്ഷയിലെ യാത്രക്കാരർക്കാണ് കൂടുതൽ പരിക്ക് പറ്റിയത്. പരിക്കേറ്റ ഷമീറിനെ കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ബസ് ജീവനക്കാർ സ്ഥലത്ത് നിന്ന് കുടുങ്ങാതിരിക്കാൻ ഓടി രക്ഷപ്പെട്ടതായി അറിയുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement