Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാർഷികാഘോഷവും യാത്രയയപ്പും അധ്യാപക-രക്ഷാകർതൃ ദിനവും ആഘോഷിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ 78-ാ മത് വാർഷികാഘോഷവും അധ്യാപക-രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു.

ആരാധനാ സഭ എറണാകുളം പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലീറോസ് പ്ലാക്കൽ  അധ്യക്ഷത വഹിച്ച യോഗം ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊരട്ടി സെ.മേരീസ് ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാഛാദനം ചെയ്തു. കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.സി.ബിജു ദേശീയ താരങ്ങളെ ആദരിച്ചു.

ചിന്തുപാട്ട് കലാകാരി ഹൃദ്യ ഷലിൻ മുഖ്യാതിഥിയായിരുന്നു.പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് മിനി ചന്ദ്രൻ , ഹെഡ്മിസ്ട്രസ് സി.എൽസ ജോസ്, പി ടി എ പ്രസിഡണ്ട് തോമസ് ഇടശ്ശേരി അധ്യാപക പ്രതിനിധി ഷൈനി പി.കെ, എം.പി.ടി.എ.പ്രസിഡണ്ട് ദീപ ജോഷി ,

സ്കൂൾ ലീഡർ ജാസ്മിൻ ജിജോ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ സി. പ്രീമ കക്കാട്ട്, സി.റെജി റോസ് കമ്മട്ടിൽ, സി.ജൂഡിറ്റ് കളത്തിൽ, റോസിലി ചാക്കു,മിനി പോൾ കെ, എൽസി.പി.ജെ, ജീന ചെറിയാൻ എന്നിവർ മറുപടി പ്രസംഗം നടത്തി.തുടർന്ന് വിവിധ കലാപരിപാടികളോടെ ആഘോഷം അവിസ്മരണീയമാക്കി.

Recent News

Advertisement
WhiteswanTV Footer