തൃശ്ശൂർ: ദേശീയ സേവാഭാരതിയുടെ 2026 ലെ സേവാ കലണ്ടർ പ്രകാശനം ചെയ്തു. പരമേശ്വരീയത്ത് നടന്ന ചടങ്ങിൽ കല്യാൺ സിൽക്സ് എം.ഡി ടി.എസ്. പട്ടാഭിരാമൻ കലണ്ടർ പ്രകാശനം നിർവഹിച്ചു.
സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ. സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു. തൃശ്ശൂർ ജില്ലാ അധ്യക്ഷൻ പി.എൻ. ഉണ്ണിരാജൻ ആശംസ നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ ട്രഷറർ കെ.സി. ലതാദേവി നന്ദി രേഖപ്പെടുത്തി.
സേവാഭാരതി സംസ്ഥാന–ജില്ലാ ഹെൽപ്പ്‌ലൈൻ നമ്പറുകൾ, വിവിധ സേവന പ്രവർത്തനങ്ങളിലെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് വർണ്ണശബളമായ സേവാ കലണ്ടർ 2026




