തൃശ്ശൂർ: കോരിച്ചൊരിയുന്ന മഴയത്തും ആവേശമായി ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ മണ്ഡലതല പര്യടന പരിപാടി.കാടുകുറ്റി മണ്ഡലത്തിലെ പര്യടന പരിപാടികള്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. തോമാസ് ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു.
ഐന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് ജോയ് വടക്കുംമ്പാടന്‍, ജനപങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി. ബ്ലോക്ക് സ്ഥാനാര്‍ത്ഥി വേണു കണ്ടരുമഠത്തില്‍ സ്ഥാനാര്‍ത്ഥികളായ മോളി തോമാസ്, കെ.സി.മനോജ്, തുടങ്ങിയവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ പങ്കെടുത്തു.




