Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആകാംഷയുണര്‍ത്തി ദി റൈഡിന്റെ ട്രെയിലര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ദി റൈഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റു പറയുന്ന ഒരു കാറിലെ യാത്രക്കാര്‍. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ചാണ് അവര്‍ അജ്ഞാതനായ ഒരാളോട് ഏറ്റുപറയുന്നത്.

എന്നാല്‍ അതിലേറെ നിങ്ങള്‍ക്ക് പറയാനുണ്ടെന്നും ബാക്കിയാര് പറയുമെന്നും അയാള്‍ ചോദിക്കുന്നു. ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിലെത്താന്‍് നില്‍ക്കെയാണ് അണിയറക്കാര്‍ ട്രെയിലര്‍ റിലീസ് ചെയ്തത്.

ഡയസ്‌പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ദി റൈഡില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരും നിര്‍മ്മാതാക്കളാണ്. ഇവര്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും.

നേരത്തെ പുറത്തിറങ്ങിയ ടീസറിനും വലിയ സ്വീകാര്യതയായിരുന്നു കിട്ടിയത്. പ്രശസ്ത താരം നിവിന്‍ പോളിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ദി റൈഡില്‍ വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റീന ഒബ്‌റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷന്‍- ശശി ദുബൈ, ഛായാഗ്രഹണം- ബാബ തസാദുഖ് ഹുസൈന്‍. കിഷ്‌കിന്ദകാണ്ഡത്തിലൂടെ ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍- ഒക്ടോബര്‍ സ്‌ക്കൈ പിക്‌ച്ചേഴ്‌സ്, കലാസംവിധാനം- കിഷോര്‍ കുമാര്‍, സംഗീതം- നിതീഷ് രാംഭദ്രന്‍, കോസ്റ്റ്യും- മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്‌റ്റേഷന്‍- രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിംഗ്- ഡാന്‍ ജോസ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, ആക്ഷന്‍- ജാവേദ് കരീം, മേക്കപ്പ്- അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍- അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer