Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസർഗോഡ് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; മർദ്ദനവും നിർബന്ധിത മരുന്ന് നൽകലും ആരോപിച്ച് ബന്ധുക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ദേളി സ്വദേശി മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016-ലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഈ മാസമാണ് ഇയാൾ അറസ്റ്റിലായത്.

അതേസമയം, മുബഷീറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ജയിലിൽ വെച്ച് മുബഷീറിന് ക്രൂരമായ മർദ്ദനമേറ്റതായും ചില ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. ജയിലിൽ വെച്ച് ഗുളികകൾ നൽകിയെന്നും അത് എന്തിനുള്ളതാണെന്ന് അറിയില്ലെന്നും മുബഷീർ പറഞ്ഞിരുന്നതായി ബന്ധുവായ ഹനീഫ് വെളിപ്പെടുത്തി.

മൃതദേഹം നീലിച്ച നിലയിലും തടിച്ചു ചീർത്ത നിലയിലുമാണ് കാണപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. “അദ്ദേഹം മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളായിരുന്നു. എന്നാൽ ഇപ്പോൾ ശരീരം ആകെ തടിച്ചു ചീർത്ത നിലയിലാണ്. പോലീസുകാർ മർദ്ദിച്ചതാണെന്ന് സംശയമുണ്ട്,” ഹനീഫ് പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കുന്നതിനായി വിദഗ്ധ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുക.

Recent News

Advertisement
WhiteswanTV Footer