തൃശ്ശൂർ: വീട്ടിലേക്ക് അതിക്രമിച്ച് കയറി വടിവാൾ കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്സിലെ പ്രതി പടിയിൽ അവിട്ടത്തൂർ സ്വദേശി തണ്ടാശ്ശേരി വീട്ടിൽ സുശാന്ത് 53 വയസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അവിട്ടത്തൂർ സ്വദേശി വരിക്കാശ്ശേരി വീട്ടിൽ ജഗദീഷ് ചന്ദ്രൻ 53 വയസ്സ് എന്നയാളെ എന്തോ മുൻവൈരാഗ്യത്താൽ ഇയാളുടെ അവിട്ടത്തൂരിലുളള വീടിന്റ സിറ്റൗട്ടിലേക്ക് അതിക്രമിച്ച് കയറി ജഗദീഷ് ചന്ദ്രന്റെ കഴുത്തിൽ വടിവാൾ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിനാണ് പിടിയിലായത്.
സുശാന്ത് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ ആയുധ നിയമ പ്രകാരമുള്ള ഒരു കേസ്സിലും, ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗഞ്ചാവ് ബീഡി ഉപയോഗിച്ച കേസ്സിലും പ്രതിയാണ്. ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ ബെന്നി കെ ടി, ജി എസ് ഐ ജെയ്സൺ, എ എസ് ഐ രജീഷ്, ജി എസ് സി പി ഒ സമീഷ്, സി പി ഒ അനൂപ്, ഡ്രൈവർ സി പി ഒ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




