Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രത്യേക വിഭാഗക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ; പോളിംഗ് സ്റ്റേഷനുകളിൽ മുൻഗണന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗബാധിതർ എന്നിവരുള്‍പ്പെടുന്ന പ്രത്യേക വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് ജില്ലയിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കാഴ്ചപരിമിതർ, അംഗപരിമിതർ, ശാരീരിക അസൗകര്യമുള്ളവർ തുടങ്ങിയവർക്ക് ക്യൂവിൽ നിൽക്കാതെ നേരിട്ട് പോളിംഗ് ബൂത്തിൽ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്താനാകും. വോട്ട് രേഖപ്പെടുത്തുന്നതിനായി അവശരായ വോട്ടർമാർക്ക് പ്രായപൂർത്തിയായ ഒരാളുടെ സഹായം തേടാവുന്നതും അതിനായി നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുമാണെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു.

ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും വൈദ്യുതി, ശുദ്ധജലം, ഫർണിച്ചർ, ശുചിമുറി എന്നിവ അടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെ സജ്ജീകരിക്കും. പുറത്ത് കാത്തുനിൽക്കുന്ന വോട്ടർമാർക്കായി ഇരിപ്പിട സൗകര്യങ്ങളും ഒരുക്കും.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായാൽ വിശ്രമിക്കാൻ ബൂത്തിന്റെ സമീപത്ത് പ്രത്യേക മുറിയും സജ്ജമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ പരിസ്ഥിതി സൗഹൃദ രീതിയിലാണ് നടത്തുന്നത്. ഹരിതചട്ടം കർശനമായി പാലിക്കുമെന്നും പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer