കോട്ടയം: ബ്രേക് ത്രൂ സയൻസ് സൊസൈറ്റി കോട്ടയം ചാപ്റ്റർ വയസ്കരക്കുന്നിലെ ഗലീലിയോ സയൻസ് സെന്ററിൽ നിർമ്മിത ബുദ്ധിയെ (എ ഐ )കുറിച്ച് ആറാം തിയതി ഏകദിന ശില്പശാല സംഘടിപ്പിച്ചു. രാവിലെ 9.30ന് ആരംഭിച്ച ശില്പശാല വൈകിട്ട് 4.30 വരെ ഉണ്ടായിരുന്നു. എ ഐ വിദഗ്ദനും കൊല്ലം ടി കെ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസറുമായ ഡോ.റെജി. ആർ ഉദ്ഘാടനം ചെയ്തു.ഓട്ടോമസ് വെഹിക്കിൾ ഉൾപ്പെടെയുള്ള അപ്ലിക്കേഷനുകൾ നാരൊ എ ഐ ( Narrow എ ഐ ) ആണ് ഉപയോഗിക്കുന്നത്.
സമീപ ഭാവിയിൽ ജനറൽ എ ഐ അപ്ലിക്കേഷനുകൾ വികസിച്ചു വരുമ്പോൾ എ ഐ സാധ്യതകൾകൂടുതൽ മികച്ചതാകും എന്ന് ഡോ റെജി ചൂണ്ടിക്കാട്ടി. ന്യൂ റോണിന്റെ ഗണിത മോഡലുകൾ ആവിഷ്കരിച്ചു വൻ തോതിലുള്ള ഡാറ്റാ ഉപയോഗിച്ച് കൊണ്ട് ദീർഘമായ ട്രെയിനിങ്ങിലുടെയാണ് നിർമിത ബുദ്ധി സാധ്യമാക്കുന്നത്.
ടീച്ചബിൾ മെഷീൻ, ഗാമ, ജന എ ഐ, ജൻസ് പാർക്ക്, ജൂലിയസ്, റെൻഡർ ഫോറെസ്റ്റ്, ചാറ്റ് ജി പി ടി, ഗ്രോക്, പെർപ്ലിസ്കിറ്റി ഉൾപ്പടെ വിവിധ അപ്ലിക്കേഷനുകൾ അദ്ദേഹം ശില്പശാലയിൽ പരിചയപ്പെടുത്തി. പ്രൊഫ പി എൻ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ എസ് ശശികല, പി ജി ശശികുമാർ, എ എൻ സുധീഷ് എന്നിവർ സംസാരിച്ചു.






