കാസർകോഡ്: എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പ്രതികളെ തടഞ്ഞു വച്ച് കുമ്പള പൊലീസിന് വിവരം നൽകുകയായിരുന്നു. 43.77 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു. മംഗൽ പാടി സോങ്കാലിലെ എ.എം. അഷറഫ് 26, കോയിപ്പാടി കടപ്പുറത്തെ കെ.സാദിഖ് 33, പെരിയടുക്കയിലെ എ. കെ. ഷംസുദ്ദീൻ33 എന്നിവരാണ് പിടിയിലായത്. സോങ്കാലിൽ നിന്നുമാണ് പിടികൂടിയത്.






