കോഴിക്കോട്: തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് താമസിക്കുന്ന കണ്ണിപ്പൊയില്‍ മല്ലികയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്നും കോഴിക്കോടേക്ക് താമസം മാറിയത്. കൈയ്യില്‍ ടി വിയുടെ റിമോട്ട് പിടിച്ച് കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ടി വി ഓൺ ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വീടിനുള്ളിൽ നിന്ന് ദുര്‍ഗന്ധം പരന്നതോടെ സമീപത്തുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്. മല്ലികയുടെ ഭര്‍ത്താവ് കൃഷ്ണനും അമ്മയും നേരത്തേ മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






