കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് സമീപത്തെ പറമ്പിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച നിലയിൽ. തടവിനാൽ വീട്ടിൽ ലോറൻസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ സ്വയം വെടിയുതിർത്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.




