Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഡിഎഫ് വന്നാൽ സൗജന്യ മാലിന്യ ശേഖരണ പദ്ധതി നടപ്പാക്കും- സാദിഖലി തങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ജനങ്ങളെ സാമ്പത്തിക ചൂഷണം ചെയ്യുന്ന കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരികളോടുള്ള വിരോധം അവർ യു.ഡി.എഫിന് വോട്ട് ചെയ്ത് പ്രകടിപ്പിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുഖദാർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി.എം ജിഷാന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി പള്ളിക്കണ്ടി അഴീക്കൽ റോഡിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണാധികാരികൾ വീടുകളിലുള്ള മാലിന്യം കൊണ്ട് പോകുന്നതിന് പോലും മാസം തോറും ഭീമമായ തുക വാങ്ങി ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലെയും മാലിന്യം ശേഖരിക്കുന്ന സൗജന്യ മാലിന്യ ശേഖരണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ടി.പി. പ്രദീപ് കുമാർ അധ്യക്ഷനായി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, ജില്ലാ യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, എൻ.സി. അബൂബക്കർ, കെ.മൊയ്തീൻ കോയ, എ.വി. അൻവർ, ഫൈസൽ പള്ളിക്കണ്ടി, എൻ.വി. അബ്ദു റഹിമാൻ, വി.റസിക്, എം.പി. സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
WhiteswanTV Footer