മലപ്പുറം : എം. ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുളിക്കൽ സ്വദേശി ശിഹാബുദ്ദീനെ ആണ് അറസ്റ്റ് ചെയ്തത്.
153 ഗ്രാം എം.ഡി.എം. എ യും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിലാണ് അറസ്റ്റ്. ഈ കേസിൽ അഞ്ചാംപ്രതിയാണ് ശിഹാബുദ്ദീൻ.
കോഴിക്കോട് എം.ഡി.എം.എ വിൽപ്പനക്കുള്ള ശ്രമത്തിനിടയിലാണ് മെഡിക്കൽ കോളേജ് പോലീസ് പ്രതിയെ പിടികൂടി ഡാന്‍സാഫ് ടീമിന് കൈമാറിയത്.
ശിഹാബുദ്ദീനെ 2023 ൽ കരിപ്പൂരിലെ ലോഡ്ജിൽ വച്ച് 51 ഗ്രാം എം.ഡി. എം. എയുമായി പോലീസ് പിടികൂടിയിരുന്നു.
ഇതോടെ കൊണ്ടോട്ടി എം.ഡി.എം.എ കേസിൽ പിടിയിലായ വരുടെ എണ്ണം ആറായി കേസിൽ ഇനി ഒരാൾ കൂടി പിടിയിലാവാൻ ഉണ്ട്.










