തൃശ്ശൂർ: സിപിഎമ്മിനെ നശിപ്പിക്കാൻ കോൺഗ്രസിന്റെ ആവശ്യമില്ലെന്നും അതിനു പിണറായി വിജയൻ തന്നെ ധാരാളമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥികളുടെ സംഗമവും പൊതുസമ്മേളനവും പോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറുമായുള്ള പിണറായിയുടെ കണക്ഷൻ പരസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.
എഐസിസി സെക്രട്ടറി ടി.എൻ.പ്രതാപൻ, ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, കെപിസിസി സെക്രട്ടറിമാരായ ജോസ് വള്ളൂർ, എം.പി.വിൻസൻ്റ്, ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട്, കെപിസിസി അംഗം ഷോൺ പെല്ലിശേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സോയ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വി.ഒ.പൈലപ്പൻ, എം.ടി.ഡേവിസ്, നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ എബി ജോർജ്, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ഐ.ഐ.അബ്ദുൽ മജീദ്, ഡിസിസി ജനറൽ സെക്രടറി കെ.ജയിംസ് പോൾ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോണി അഡ്വ.സി.ജി. ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.






