പാലക്കാട്:ആലത്തൂർ സപ്ലൈകോയുടെ ഒന്നാംവിള നെല്ലുസംഭരണത്തിൽ കുത്തനെ ഇടിവ്. 2024 ഡിസംബർ എട്ടിന് ഒന്നാംവിള നെല്ലെടുപ്പ് 80 ശതമാനം പൂർത്തിയായപ്പോൾ 40,008 മെട്രിക്‌ടൺ നെല്ല് സംഭരിച്ചിരുന്നു. ഇക്കൊല്ലം ഇതേസമയത്ത് 16,194 മെട്രിക് ടൺ മാത്രമാണ് സംഭരിച്ചത്.
2024-ൽ ഒന്നാംവിളക്കാലത്ത് മൊത്തം 74,324 മെട്രിക് ടൺ നെല്ലും 2023 ഒന്നാം വിളക്കാലത്ത് 1.57 ലക്ഷം മെട്രിക് ടൺ നെല്ലും സംഭരിച്ച സ്ഥാനത്താണിത്. 2023-ലെ സംഭരണ അളവിൽനിന്ന് 2024-ൽ പകുതിയായി കുറഞ്ഞപ്പോൾ, 2025-ൽ മുൻവർഷത്തേതിന്റെ മൂന്നിലൊന്ന് നെല്ലേ സംഭരിക്കാനുണ്ടാകൂ എന്നാണ് കണക്കുകൾ നൽകുന്ന സൂചന. പാലക്കാട് ജില്ലയിൽ ഇതുവരെ 2025 ഒന്നാംവിളക്കാലത്ത് സംഭരിച്ച നെല്ലിന്റെ വിലയായി 16.20 കോടി രൂപ വിതരണം ചെയ്തു.









