കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി രാജിവ്. വിധിക്കെതിരെ ശക്തമായ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും പ്രോസിക്യൂഷനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും (ഡിജിപി) കൂടിയാലോചിച്ച് ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
കേസിലെ മുഴുവന്‍ വിധിയും വായിച്ചിട്ടില്ല. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.






