Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നംകുളം പഴയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി കൊടിയേറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുന്നംകുളം സെൻ്റ് ലാസ്സറസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് (പഴയ പള്ളി)യിൽ പരിശുദ്ധ ദൈവമാതാവിന്റെ പുകഴ്ച്ച പെരുന്നാളിന് ഭക്തിസാന്ദ്രമായ തുടക്കമായി. പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം വിശുദ്ധ കുർബാനയ്ക്ക് ശേഷം വന്ദ്യ തോമസ് പോൾ റമ്പാച്ചാൻ (കോതമംഗലം) യുടെ കാർമ്മികത്വത്തിൽ നടന്നു. വിശ്വാസികളുടെ വലിയ പങ്കാളിത്തം ചടങ്ങിന് ആത്മീയ ഭംഗി നൽകി.

ഇടവക വികാരി ഫാ. ഗീവർഗീസ് ജോൺസൺ നേതൃത്വം നൽകിയ ചടങ്ങിൽ കൈസ്ഥാനി കുരിയാക്കോസ്, സെക്രട്ടറി ഷെറിൻ പോൾ സി, പെരുന്നാൾ കൺവീനർ ലാവോസ് പി.വി എന്നിവർ പങ്കെടുത്തു. ഇടവക അംഗങ്ങൾ ഒരുമിച്ചു ചേർന്ന് പ്രാർത്ഥനയോടെയും ആത്മീയ ആവേശത്തോടെയും പെരുന്നാൾ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു.

ഡിസംബർ 25, 26 തീയതികളിൽ നടക്കുന്ന പെരുന്നാൾ മഹോത്സവങ്ങൾക്ക് അഭി. ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. വിവിധ ആരാധനക്രമങ്ങളും ആത്മീയ പരിപാടികളും ഉൾപ്പെടുത്തി പെരുന്നാൾ ആഘോഷങ്ങൾ ഭക്തിപൂർവ്വം നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix