കോഴിക്കോട്: കൂളിപ്പുറത്ത് മീത്തൽ ഗോപാലൻ, തന്റെ ഭാര്യയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രദേശത്തെ സ്ഥാപനങ്ങൾക്ക് സമ്മാനങ്ങൾ നൽകി ശ്രദ്ധേയനായി. നേരത്തെയും നിരവധി തവണ അദ്ദേഹം ഇത്തരം സന്നദ്ധപ്രവർത്തനങ്ങൾ നടത്തി മാതൃകയായിട്ടുണ്ട്.
കൂളിപ്പുറത്ത് അംഗനവാടിയിൽ ഒരു പ്രഷർ കുക്കർ, ആത്തൂട്ടയിൽ അംഗനവാടി & ആരാമ്പ്രം യു.പി. അംഗനവാടി ഇരു സ്ഥാപനങ്ങളിലേക്കും കുട്ടികൾക്ക് പായസം, ആരാമ്പ്രം ജി.എം. യു.പി. സ്കൂളിലെ കുട്ടികൾക്ക് മിഠായികൾ എന്നിവ നൽകി തന്റെ പ്രിയതമയുടെ ഓർമ്മകൾ നിലനിർത്താൻ, പ്രദേശത്തെ കുട്ടികൾക്കും പൊതുസ്ഥാപനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ സമ്മാനങ്ങൾ നൽകുന്ന ഗോപാലന്റെ ഈ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്.






