Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂരിൽ സസ്പെൻസ് തുടരുന്നു; സുധാകരന്റെ മടക്കം മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലോക്സഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. കണ്ണൂർ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ കെ. സുധാകരൻ ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള മടക്കം നാളത്തേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ് സംബന്ധിച്ച തർക്കം മുറുകിയതോടെ അദ്ദേഹം ഡൽഹിയിൽ തുടരുകയായിരുന്നു.


​നാമനിർദേശ പത്രിക സമർപ്പിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിന്റെ രണ്ടാം പട്ടിക വൈകുന്നത് അഞ്ചിലേറെ സീറ്റുകളിലെ ഭിന്നത കാരണമാണ്. കണ്ണൂരിൽ മത്സരിക്കണമെന്ന സുധാകരന്റെ കടുത്ത നിലപാട് അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കമാൻഡ്. ഇതിനെത്തുടർന്ന് മുൻ മേയർ ടി.ഒ. മോഹനനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ പ്രകോപിതനായ സുധാകരൻ പാർട്ടി വിടുമെന്നും കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചതോടെയാണ് നേതൃത്വം അനുനയ നീക്കങ്ങൾ ആരംഭിച്ചത്.


​എ.കെ. ആന്റണി നേരിട്ട് വിഷയത്തിൽ ഇടപെട്ടതോടെ സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിൽ പുനരാലോചനയ്ക്ക് ഹൈക്കമാൻഡ് തയ്യാറായതായാണ് സൂചന. എന്നാൽ സുധാകരന് സീറ്റ് നൽകിയാൽ തനിക്കും മത്സരിക്കാൻ അവസരം വേണമെന്ന ആവശ്യവുമായി അടൂർ പ്രകാശ് രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കോന്നിയിൽ പാർട്ടി തീരുമാനത്തിന് ഒപ്പമെന്ന് അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അടൂർ പ്രകാശ് പിന്നീട് അത് പിൻവലിച്ചതും അനിശ്ചിതത്വം വർദ്ധിപ്പിച്ചു. കണ്ണൂരിൽ ടി.ഒ. മോഹനന്റെ പേര് തന്നെയാണ് നിലവിൽ പട്ടികയിലുള്ളതെങ്കിലും സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി മാറ്റമുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer