കോഴിക്കോട് : കോഴിക്കോട് പറയഞ്ചേരി അയ്യപ്പൻ വിളക്ക് ആഘോഷമാക്കി ഭക്തർ. മൂന്ന് ഗജവിരരെ അണിനിരത്തി അതിവിപുലമായി നടന്ന അയ്യപ്പൻ വിളക്ക് ഭക്തരുടെ മനം കവർന്നു. പുലർച്ചെ ഗണപതിഹോമത്തോടെ തുടങ്ങിയ ചടങ്ങുകൾ അർദ്ധരാത്രി വരെ നീണ്ടു. ഗണപതിഹോമത്തിന് ശേഷം അയ്യപ്പ നാമജപവും തുടർന്ന് ഭജനയും നടന്നു.
ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരത്തോടെ അതിവിപുലമായ താലപ്പൊലി, ചെണ്ടമേള- വാദ്യഘോഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ദേവനൃത്തം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളത്ത് നടന്നു. അകമ്പടിയായി മൂന്ന് ഗജവീരന്മാരും ഉണ്ടായിരുന്നു. മുൻ വർഷങ്ങളിലേതിന് സമാനമായി അതിഗംഭീരമായി കണ്ണിന് വിസ്മയമായി ഈ തവണത്തെ പറയഞ്ചേരി അയ്യപ്പൻ വിളക്ക്.




