ആലപ്പുഴ: തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍.
ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നല്‍കിയെന്നും വെള്ളാപ്പള്ളി. ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്.
അധികാരത്തില്‍ ഇരുന്നു ഞെളിയരുത്. പണ്ടത്തെ കാലമല്ല. നന്നായി പെരുമാറണം. ചെറുപ്രായത്തില്‍ ഭരണം കിട്ടിയത് കാരണം പക്വത പ്രകടിപ്പിക്കാനായില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
ബിഡിജെഎസിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി ഇടപെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് 10 കൊല്ലം ബിജെപിയ്ക്ക് ഒപ്പം നടന്നിട്ട് എന്തു കിട്ടി? ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണം എന്നു കരുതുന്ന ഒരു വിഭാഗം ഉണ്ട്. അവര്‍ എന്തു തീരുമാനം വേണമെങ്കിലും എടുക്കട്ടെ. എസ്എന്‍ഡിപി യോഗം അതില്‍ ഇടപെടില്ല വെള്ളാപ്പള്ളി പറഞ്ഞു.










