Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല സ്വര്‍ണക്കൊള്ള; പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയത്: അറസ്റ്റിലായ ഗോവര്‍ദ്ധന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ദ്ധന്‍. ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്നും മൊഴി.

സ്വര്‍ണ്ണം വാങ്ങാന്‍ ഡെപ്പോസിറ്റ് ആയി ഒന്നരക്കോടി നല്‍കി. പണം നല്‍കിയതിന്റെ തെളിവുകളും എസ്ഐടിക്ക് മുമ്പില്‍ ഹാജരാക്കി. റിമാന്‍ഡിലുള്ള പങ്കജ് ഭണ്ടാരി ഗോവര്‍ദ്ധന്‍ എന്നിവരെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റിന് തയ്യാറെടുക്കുകയാണ് പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍ വിജയകുമാറിനെയും കെ പി ശങ്കര്‍ദാസിനെയും പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം ഉടനുണ്ടാകും.

നടപടി, അന്വേഷണത്തില്‍ പിന്നോട്ടെന്ന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ. റിമാന്‍ഡിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, സ്വര്‍ണ വ്യാപാരി ഗോവര്‍ധനെയും വിശദമായി ചോദ്യം ചെയ്യാനും നീക്കമുണ്ട്.

ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് പോയ സ്വര്‍ണ്ണപ്പാളി വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലാണെന്നാണ് എസ്‌ഐടി വിലയിരുത്തല്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴി ഗോവര്‍ദ്ധനന് കൊടുത്തു എന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.

ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിനു പിന്നാലെ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്.

ശുദ്ധമായ തകിടില്‍ മാത്രമേ സ്വര്‍ണ്ണം പൂശല്‍ പോലുള്ള ജോലികള്‍ ചെയ്യുകയുള്ളൂ എന്ന പങ്കജ് ഭണ്ടാരിയുടെ ആദ്യ മൊഴികളാണ് സംശയത്തിലേക്ക് വഴി വെച്ചത്. ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴിയിലും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. കൂടാതെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടത്തിയ പരിശോധനയില്‍ രേഖകളിലും സംശയം ഉണ്ടായിരുന്നു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer