Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂരിൽ വൈക്കോലുമായി എത്തിയ ലോറി കത്തിനശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂരിൽ വൈക്കോലുമായെത്തിയ ലോറി കത്തിനശിച്ചു. കണ്ണൂർ പേരട്ടയിലായിരുന്നു സംഭവം. തീ കണ്ടയുടൻ പുറത്തിറങ്ങിയതിനാൽ ഡ്രൈവർ രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമില്ല.

ഇന്ന് രാവിലെ ആറ് മണിയോടെ കേരള – കർണാടക അതിർത്തി പ്രദേശത്തായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വൈക്കോലുമായെത്തിയതായിരുന്നു ലോറി. തീ കണ്ട് പുറത്തിറങ്ങിയ ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻതന്നെ ഇവർ ഇരിട്ടി ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ലോറി പൂർണമായും കത്തിനശിച്ചു. വനപ്രദേശത്തിനടുത്തായതിനാൽ തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഉടൻതന്നെ ഫയർഫോഴ്‌സ് എത്തി തീ പൂർണമായും അണച്ചതിനാൽ വൻ അപകടം ഒഴിവായി.

Recent News

Advertisement
WhiteswanTV Footer