പത്തനംതിട്ട: അടൂരിലെ ‘പൊടിയന്‍ കൊച്ചാട്ടന്റെ ചായക്കട’ എന്ന പേരിലുള്ള കടയില്‍ മോഷണം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. 10000 രൂപയുടെ ഇന്‍വെര്‍ട്ടര്‍ ബാറ്ററി അടക്കം 50000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയി.
രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. കടയെക്കുറിച്ച് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് കട നടത്തുന്നവര്‍ പറയുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി താരം രാജേഷ് കൊട്ടാരത്തിലിന്റെ കടയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










