Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാന പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇരട്ട സ്വർണ്ണ തിളക്കവുമായി റിദ ഫാത്തിമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: 15-ാമത് കേരള സംസ്ഥാന പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനവുമായി റിദ ഫാത്തിമ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിലാണ് റിദ സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയത്.

ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനം നേടി.നിലവിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിദ ഫാത്തിമ, കായിക രംഗത്ത് ഇതിനോടകം തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അടുത്തിടെ ഗോവയിൽ നടന്ന സി.പി. ഫുട്‌ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കേരള ടീമിലെ അംഗമായിരുന്നു ഈ മിടുക്കി. കൊട്ടക്കാവയൽ കള്ളിക്കൂടത്തിൽ രിഫായിക്ക് – സെറീന ദമ്പതികളുടെ മകളാണ് റിദ.

പ്രദേശത്തെ വിവിധ ക്ലബ്ബുകളുടെയും, പ്രാഥമിക വിദ്യാഭ്യാസം നേടിയ കൊട്ടാക്കവയൽ എ.കെ.എം.എൽ.പി സ്കൂൾ, ആരാമ്പ്രം ജി.എം.യു.പി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും റിദയ്ക്ക് വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചു വരുന്നു.

Recent News

Advertisement
WhiteswanTV Footer