ആലപ്പുഴ: ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശി കമ്പിയകത്ത് വീട്ടിൽ നിഖിൽ (19), ചേർത്തല അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്‍റെ സുഹൃത്തായ വിപിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളവനാട് എ എസ് കനാൽ- പറത്തറ പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. രണ്ടു ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാകേഷും സുഹൃത്തായ വിപിനുമാണ് ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇടിയേറ്റ് തെറിച്ചുവീണ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിലിനെയും രാകേഷിനെയും രക്ഷിക്കാനായില്ല.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









