Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസിനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവർത്തകരായ അഞ്ച് പേരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെയാണ് പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.

സംഭവത്തിന് പിന്നാലെ രാത്രി വൈകിയും യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് പെരിന്തൽമണ്ണ നഗരത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുന്നത്. ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ലീഗിന്റെ ആരോപണം.

ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്ന സമ്പൂർണ ഹർത്താലിനാണ് യുഡിഎഫ് ആഹ്വാനം നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer