കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചതായി തെളിയിക്കാൻ ഫോറൻസിക് പരിശോധനയിൽ സാധിച്ചില്ല. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
ഹോട്ടൽ മുറിയിൽ ലഹരി ഉപയോഗിച്ചുവെന്ന കേസിൽ ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ഓടി രക്ഷപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നടനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് പങ്കില്ലെന്ന് നേരത്തെ എക്സൈസ് അറിയിച്ചിരുന്നു. ലഹരി വിമുക്തിക്കായി ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്നും ബന്ധപ്പെട്ടവരുമായി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകിയിരുന്നു.






